ചെങ്ങന്നൂർ. മഹിളാ കോൺഗ്രസ് പുലിയൂർ മണ്ഡലം പ്രസിഡന്റും സേവാദൾ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ മാടപ്പള്ളിൽ പുഷ്പാ ഹരിമോഹൻ കോൺഗ്രസ് വിട്ട്
ബി.ജെ.പിയിൽ ചേർന്നു. തിരഞ്ഞെടുപ്പിൽ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് അവർ പറഞ്ഞു.സ്ഥാനാർത്ഥിയായി തീരുമാനിച്ചതായി കോൺഗ്രസ് നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു. ഇതനുസരിച്ച് പ്രവർത്തനവും തുടങ്ങി. പിന്നീട് സീറ്റ് മറ്റൊരു കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് നൽകുകയായിരുന്നു.
പത്രസമ്മേളനത്തിൽ ബിജെപി നേതാക്കളായ രമേശ് പേരിശേരി, പി.കെ. പ്രസന്നകുമാർ, വിജയൻ പിള്ള, ശ്രീജാ പത്മകുമാർ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.