പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ഇന്നുമുതൽ കൊവിഡ് ചികിത്സയില്ല. പകരം കോഴഞ്ചേരി ജില്ലാ ആശുപത്രി ഇന്നു മുതൽ കൊവിഡ് ആശുപത്രി ആകും. നിലവിൽ ഗർഭിണികളായ 11 പേർ മാത്രമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.

* നിലവിൽ

ജില്ലാ ആശുപത്രിയിലാണ് കൊവിഡ് ഡയാലിസിസ് നടത്തുന്നത്.

35 പേർക്ക് ഐ.സി.യു ബെഡ് ക്രമീകരിച്ചിട്ടുണ്ട്

* ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ:

ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സ്കിൻ : തിങ്കൾ, ബുധൻ, വെള്ളി.

സർജറി, ഇ.എൻ.ടി: ചൊവ്വ, വ്യാഴം, ശനി.

ഡെന്റൽ : ചൊവ്വ, ബുധൻ, വെള്ളി. കാർഡിയോളജി: തിങ്കൾ, വ്യാഴം ഗൈനക്: ചൊവ്വ, വെള്ളി.

ഒപ്താൽ: തിങ്കൾ, വ്യാഴം, ശനി.

എല്ലാ ദിവസവും പ്രവർത്തിക്കുന്നത്: ജീവിതശൈലീ രോഗ നിർണയ വിഭാഗം

*കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം, സാന്ത്വന പരിചരണം, ഗൈനക്കോളജി, ഡയാലിസിസ് വിഭാഗങ്ങൾ ഒഴികെയുള്ളവ പ്രവർത്തിക്കില്ല.

* ജനറൽ ആശുപത്രിയിൽ കൊ വിഡ് ടെസ്റ്റ് തുടരും. അതിൽ മാറ്റമില്ല.

" ജില്ലാ ആശുപത്രിയിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ഐ.സി.യു അടക്കം എല്ലാം ക്രമീകരിച്ചു. "

ഡോ.എ.എൽ ഷീജ

(ഡി.എം.ഒ)