പത്തനംതിട്ട : പ്രതിപക്ഷ നേതാക്കളെ സർക്കാർ കള്ളക്കേസിൽക്കുടുക്കുന്നത് തിരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ,അടൂർ പ്രകാശ് എം.പി, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ശിവദാസൻ നായർ,അഡ്വ.പഴകുളം മധു,പി.മോഹൻരാജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ,കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പിൽ, റിങ്കുചെറിയാൻ, അനീഷ് വരിക്കണ്ണാമല എന്നിവർ പങ്കെടുത്തു.