youth

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവ സ്ഥാനാർത്ഥി സംഗമം കെ.പി.സി.സി. വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് ബാബു ജോർജ്ജ് , കെ.പി.സി.സി സെക്രട്ടറിമാരായ അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാൻ , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹീം, ഡി.സി.സി ജനറൽ സെക്രട്ടറി എം.സി ഷെരീഫ്, യുത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ജി. മനോജ്, വിശാഖ് വെൺപാല, രഞ്ചു മുണ്ടിയിൽ, ഷിനി തങ്കപ്പൻ, ആരിഫ് ഖാൻ, സാംജി ഇടമുറി എന്നിവർ സംസാരിച്ചു.