വള്ളിക്കോട് : ഇടതു സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി. വള്ളിക്കോട് മണ്ഡലത്തിലെ കോൺഗ്രസ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വള്ളിക്കോട് മണ്ഡലം പ്രസിഡണ്ട് ജി.ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ഡി.സി.സി സെക്രട്ടറി എസ്.വി പ്രസന്നകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ,ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനൻ വാഴമുട്ടം,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ലീലാരാജൻ, സജി കൊട്ടയ്ക്കാട്ട്, എന്നിവരും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പ്രസാദ് തെരുവിൽ,വൈ മണിലാൽ,രാജശേഖരൻനായർ റോസമ്മ ബാബുജി,ഡോ.തോമസ് ജോർജ് ,ഷിബു വള്ളിക്കോട്,കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ശ്രീദത്ത് പി എൻ.സാംകുട്ടി പുള്ളിക്ക തറയിൽ,ബീനാ സോമൻ, വർഗീസ് കുത്തുകല്ലുംപാട്ടിൽ, ഡി.സി.സി മെമ്പർ കെ.വേണു ,ടി.എസ് തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബു നരിയാപുരം,സേവാദൾ മണ്ഡലം പ്രസിഡണ്ട് സുഭാഷ് ജി.നടുവിലേതിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉഷ എസ്,നായർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.15 വാർഡുകളിലെ സ്ഥാനാർഥികൾക്കും ബ്ലോക്ക് സ്ഥാനാർഥികൾക്കും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കും യോഗത്തിൽ സ്വീകരണം നൽകി. തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.