crime-kntm-
പ്രതി റെജി

മല്ലപ്പള്ളി : ആഞ്ഞിലിത്താനത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലിനിടയിൽ സംഘർഷം വ്യാപിപ്പിക്കുവാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മാണത്ത് ബേബി മാത്യു (കുഞ്ഞളിയൻ-46) ആണ് പിടിയിലായത്. ഇരുവിഭാഗം ആളുകൾ ഏറ്റുമുട്ടി പൊലീസ് കേസെടുത്ത് ആന്വേഷണം നടത്തുന്നതിനിടെ ഒളിവിൽ പോയ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് കീഴ്വായ്പ്പൂര് പൊലീസ് ഇൻസ്‌പെക്ടർ സി.ടി. സഞ്ജയ് പറഞ്ഞു. തിരുവല്ല ഡി.വൈ.എസ്.പി.ടി.രാജപ്പന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ എം.കെ.ഷിബു,എസ്.പിയുടെ ഷാഡോ ടീം അംഗങ്ങളായ കെ.എൻ.അനിൽ, മനോജ്,ഹരികുമാർ,പ്യാരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.