ബിരുദ കോഴ്‌സ്
കോന്നി കോളജ് ഒഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദ കോഴ്‌സുകളിൽ ഒഴിവുളള ഏതാനും സീറ്റിലേക്ക് ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും, അനുബന്ധരേഖകളും 350 രൂപ (എസ്.സി, എസ്.ടി 150 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം കോളജിൽ നേരിട്ടോ caskni.ihrd@gmail.com എന്ന അഡ്രസിലോ അയക്കണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾക്ക് കോളജ് ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോൺ : 0468 2382280, 8547005074, 9645127298.
പരിശീലനം
പട്ടികജാതി വികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടത്തുന്ന സൈബർശ്രീ പരിശീലന പദ്ധതിയിൽ പൈത്തൺ പ്രോഗ്രാമിംഗ് പരിശീലനത്തിന്റെ ഏതാനും ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ െ്രസ്രെപെന്റ് ലഭിക്കും. എഞ്ചിനീയറിംഗ്, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിജയിച്ചവർക്കും പരിശീലനം പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം.
പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം നവംബർ 27 ന് രാവിലെ 11 ന് സൈബർശ്രീ സിഡിറ്റ് അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം 695 015 ൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ:0471 2933944, 9895788334, 9447401523, 9895478273.