തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിൽ മഹാത്മ ഗാന്ധി സർവകലാശാലയുമായി ചേർന്ന് 'നൈതികത ഗവേഷണത്തിലും പ്രസിദ്ധീകരണങ്ങളിലും' എന്ന വിഷയത്തിൽ ഹ്രസ്വകാല കോഴ്‌സ് ആരംഭിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലയുടെ കോളേജ് വികസന കൗൺസിൽ ഡയറക്ടർ ഇൻചാർജ് ഡോ.ബാബുരാജ് പി.ടി കോഴ്‌സ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.ഡോ.നീത എൻ.നായർ, ഡോ.നോബിൾ പി.ഏബ്രഹാം,സാജൻ വർഗീസ്,ഡോ. സൂസൻ തോമസ്,ഡോ.സോണിയ അന്ന സഖറിയ എന്നിവർ പ്രസംഗിച്ചു.