കോന്നി : കോന്നി ബ്‌ളോക്ക് പഞ്ചായത്തിൽ സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ പോരാട്ടം തീപാറും. 13 ഡിവിഷനുകളാണ് ബ്‌ളോക്ക് പഞ്ചായത്തിനുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 9 സീറ്റുകൾ നേടിയാണ് അധികാരത്തിൽ എത്തിയത്. എൽ.ഡി.എഫിന് നാല് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. തുടർച്ചയായി യു.ഡി.എഫാണ് ഭരണത്തിൽ തുടരുന്നതെങ്കിലും എൽ.ഡി.എഫും അധികാരത്തിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണ സമിതിയിലെ പ്രസിഡന്റ് കോന്നിയൂർ പി.കെ ഇത്തവണ എൽ.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
യു. ഡി.എഫ് സ്ഥാനാർത്ഥികൾ
പ്രമാടം ഡിവിഷൻ : ശശികല നായർ, കോന്നി : പ്രീയ.എസ്.തമ്പി, കോന്നി താഴം : സി.വി. ശാന്തകുമാർ,
ഇളകൊള്ളൂർ : ജിജി സജി, അതുമ്പുംകുളം : പ്രവീൺ പ്‌ളാവിളയിൽ, വകയാർ : ദേവകുമാർ, അരുവാപ്പുലം : ഷാജിമോൻ, തണ്ണിത്തോട് : അമ്പിളി, മലയാലപ്പുഴ : എലിസബേത്ത് അബു, വികോട്ടയം : കെ.ആർ.പ്രമോദ്, മൈലപ്ര :എൽസി ഈശോ, വള്ളിക്കോട് : ലീലാരാജൻ, കൈപ്പട്ടൂർ : സജി വട്ടയ്ക്കാട്ട്.
എൽ. ഡി.എഫ്
പ്രമാടം : വി.ആർ. രാജലക്ഷ്മി, മൈലപ്ര : ജാൻസി, മലയാലപ്പുഴ സജാത അനിൽ, കോന്നി താഴം : രാഹുൽ വെട്ടൂർ, അതുമ്പുംകുളം റഷീദ് മുളന്തറ, തണ്ണിത്തോട് : പ്രിൻസി തോമസ്, വകയാർ : ഷിജോ വകയാർ,അരുവാപ്പുലം : വർഗീസ് ബേബി, കോന്നി : തുളസി മണിയമ്മ, വി. കോട്ടയം :സംഗേഷ്.ജി.നായർ, കൈപ്പട്ടൂർ : നീതു ചാർലി, വള്ളിക്കോട് : പ്രസന്ന രാജൻ, ഇളകൊള്ളൂർ : റൂബി സാം തെക്കിനേത്ത്.
എൻ.ഡി.എ
പ്രമാടം : മീന.എം.നായർ, മൈലപ്ര : ശുഭ സിബി, മലയാലപ്പുഴ : ശ്രീകല.പി.അനിൽ, കോന്നി താഴം : ശശി ശങ്കർ, അതുമ്പുംകുളം : സിജു മുളന്തറ,തണ്ണിത്തോട് : ലത കുമാരി, വകയാർ : ശ്രീജിത്ത് മുരളി, അരുവാപ്പുലം : സുജീഷ് സുശീലൻ,കോന്നി : ആശ ഹരികുമാർ, വികോട്ടയം : കെ.കെ. ബാബു, കൈപ്പട്ടൂർ നരിയാപുരം ഗോപാലകൃഷ്ണൻ, വള്ളിക്കോട് : ലത രഘു, ഇളകൊള്ളൂർ : പി.ജഗത് പ്രീയ.