ഇലന്തൂർ : ഇലന്തൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ എൻ.ഡി.എ പ്രകടന പത്രിക ബി.ജെ.പി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി ഷാജി ആർ. നായർ തിരഞ്ഞെടുപ്പ് കമ്മിറ്റി വാർഡ് കൺവീനർ അരുൺരാജ് എസ്. പണിക്കർക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഇലന്തൂർ ഡിവിഷൻ സ്ഥാനാർത്ഥി എം.എസ് അനിൽ കുമാർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.ആർ. സന്തോഷ്, മണ്ഡലം ജനറൽ സെക്രട്ടറി സൂരജ്, സൂരജ്, പഞ്ചായത്ത് പ്രസിഡന്റ് ജയൻ, വൈസ് പ്രസിഡന്റ് മനോജ്, സെക്രട്ടറി ജോസ്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ എം.കെ ശ്രീലാൽ, എം.ആർ സുനിൽ എന്നിവർ പങ്കെടുത്തു.