പത്തനംതിട്ട : കേരളത്തിലെ ഇരുപതിലധികം വരുന്ന വിശ്വകർമ്മ സംഘടനകളെ ഉൾപ്പെടുത്തി വിശ്വകർമ്മ ഐക്യവേദി രൂപികരിച്ച് മുന്നാക്ക വിഭാഗത്തിന് സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന സർക്കാർ തീരുമാനങ്ങൾക്കെതിരെയും കേരളം മാറി ഭരിക്കുന്ന സർക്കാരുകൾ വിശ്വകർമ്മജരോട് കാട്ടുന്ന നീതി നിഷേധത്തിനെതിരെയും 25ന് എല്ലാ കളക്ടറേറ്റിന് മുമ്പും ധർണ സമരം നടത്തും.

ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വിവിധ ബോർഡ് കോർപ്പറേഷനുകളിൽ പ്രാതിനിദ്ധ്യം നൽകുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം. കേരള വിശ്വകർമ്മ സഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥൻ ആചാരി, ആറന്മുള രാമചന്ദ്രൻ,എം.പ്രകാശ്,എം.എൻ മോഹൻദാസ്,എ.ആർ സുന്ദരേശൻ,എം.എസ് രാജേന്ദ്രൻ,ബിജി ബി. സുകുമാരൻ,എൻ.വെങ്കിടാചലം, ഗോവിന്ദരാജ്,ബാബു, മാണിക്യം,പ്രതീപ് മോഹൻ എന്നിവർ സംസാരിച്ചു.