മല്ലപ്പള്ളി : ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട വൃക്കരോഗിക്ക് ശസ്ത്രക്രിയ സഹായ വാഗ്ദാനവുമായി നാട്ടുകാർ അണിചേർന്നു. ആനിക്കാട് പഞ്ചായത്ത് 2-ാം വാർഡ് തവളപ്പാറ പനന്താനത്ത് ബിനു ജോർജ് (40) വൃക്കരോഗം കാരണം മൂന്ന് വർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. ഓട്ടോ ഡ്രൈവറായ ബിനു ആരോഗ്യപ്രശ്‌നം അത് നിറുത്തി. പിന്നീട് മല്ലപ്പള്ളി ശശികുമാറിന്റെ സംഗീത സംഘത്തിൽ നാഗസ്വരം വായിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. പൊതുചടങ്ങുകൾ നിലച്ചതോടെ അതും ഇല്ലാതായി. ഭാര്യ വൃക്കദാതാവായി നടപടികൾ പുരോഗമിക്കുകയാണ് ഇതിലേക്കായി 10 ലക്ഷം രൂപ സമാഹരിക്കുകയാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം. ആനിക്കാട് ഗ്രാമപഞ്ചായത്ത്, കൊച്ചു പറമ്പ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ, ഇലവുങ്കൽ സെന്റ് മേരീസ് ഓർത്തോഡോക്‌സ് പള്ളി എന്നിവ ചേർന്നാണ് സംയുക്ത സഹായ സമിതി വികാരി ഫാ.ജോൺ മാത്യു ആഞ്ഞിലിമൂട്ടിൽ, തോമസ് മാത്യു, നെബു മാത്യു എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ചു. ധനസഹായം സ്വീകരിക്കുന്നതിനായി കേരള ഗ്രാമീൺ ബാങ്ക് കറുകച്ചാൽ ശാഖയിൽ അക്കൗണ്ട് തുറന്നു. (നമ്പർ40584101037241, ഐ.എഫ്.എസ്.സി. KLGB0040584).