അടുർ: തൊഴിലാളിവിരുദ്ധ കോഡുകളും കർഷകദ്രോഹ നിയമങ്ങളും പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽകരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 26 ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അടുരിൽ ധർണ നടത്തി. ബി.കെഎം.യു ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ അദ്ധ്യക്ഷത വഹിച്ചു കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) മണ്ഡലം സെക്രട്ടറി ഷാജി തോമസ്, പ്രസിഡന്റ് കെ.സി സരസൻ, ജോർജ്ജ് ശാമുവേൽ, മായാ ഉണ്ണികൃഷ്ണൻ, ജി.കൃഷ്ണൻകുട്ടി, കെ.പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു