covid


പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 54 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 18951 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 15198 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. രണ്ടു മരണങ്ങളും ഇതരരോഗങ്ങൾ മൂലമാണ്.
പന്തളം സ്വദേശിനി (65) , മാത്തൂർ സ്വദേശിനി (93) എന്നിവരാണ് മരിച്ചത്.

ജില്ലയിൽ ഇതുവരെ 104 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ 11 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 109 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17031 ആണ്.

ശബരിമലയിൽ രണ്ട് ജീവനക്കാർക്ക് കൊവിഡ്

ശബരിമല : ശബരിമലയിലെ വെള്ളനിവേദ്യം ലഭ്യമാക്കുന്ന കൗണ്ടറിലെ രണ്ട് ദിവസവേതന ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പനി ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മറ്റ് മൂന്നുപേരേയും പരിശോധയ്ക്ക് വിധേയമാക്കിയപ്പോൾ ഒരാൾക്ക് കൂടി കൊവിഡ് പോസിറ്റീവായി. നെഗറ്റീവായ രണ്ട് പേരെ ക്വാറന്റൈനിൽ അയച്ചു. കൊവിഡ് സ്ഥിരീകരിച്ച ഇരുവരേയും കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.വെള്ള നിവേദ്യ കൗണ്ടറും പരിസരവും അണുനശീകരണം നടത്തി.