തിരുവല്ല: പൊതുമരാമത്ത് തിരുവല്ല റോഡ്‌സ് ഡിവിഷനിലെ കല്ലിശ്ശേരി - ഇരവിപേരൂർ റോഡ് പുനരുദ്ധാരണ ജോലികളുടെ ഭാഗമായി ഓതറ ആൽത്തറ ജംഗ്‌ഷന്‌ സമീപം കലുങ്ക് നവീകരിക്കുന്നതിനാൽ ഓതറ ആൽത്തറ ജംഗ്‌ഷനും തോട്ടപ്പുഴ ജംഗ്‌ഷനും ഇടയിൽ ഒരു മാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്ന് അസി.എക്സി. എൻജിനിയർ അറിയിച്ചു.