ഇലവുംതിട്ട: രാഷ്ട്രീയ ഭൂമിക എന്ന് വിശേഷണമുള്ള മെഴുവേലിയിൽ ഇക്കുറി പോരിന് മാറ്റ് കൂടി. മൂന്ന് മുന്നണികളിലുമായി രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കറ കളഞ്ഞ ഏറ്റുമുട്ടൽ!.എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.ഐയുമാണ് കക്ഷികൾ.യു.ഡി.എഫിൽ കോൺഗ്രസ് മാത്രമാണ് മത്സര രംഗത്തുള്ളത്. എൻ.ഡി.എയിൽ ഉള്ളത് ബി.ജെ.പിയും. മുൻ ആറാം വാർഡ് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന എ.ആർ.ബാലനും കാരിത്തോട്ടയിലെ 10 ഓളം കോൺഗ്രസ് പ്രവർത്തകരും സി.പി എമ്മിൽ ചേർന്നതും ഒരു ഭാഗത്തെ രാഷ്ട്രീയ വിഷയമാണ്. മറുവശത്ത് 11-ാം വാർഡിൽ മുൻ സി.പി.എം നേതാവായിരുന്ന പി.രാജേന്ദ്രൻ സ്വതന്ത്ര സ്ഥാനാർത്ഥിയായതും,എട്ടാം വാർഡിൽ ഇളപ്പിൽ രാജേഷ് സ്വതന്ത്രനായതുമാണ് സി.പി.എമ്മിന് നേരിയ വെള്ളുവിളി. എൽ.ഡി.എഫ്.യുഡി.എഫ് ഭരണ സമിതികളിൽ അംഗമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12-ാം വാർഡിൽ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സ്ഥാനാർത്ഥികൾ- യു.ഡി.എഫ് 1-സി.എസ്.ശുഭാനന്ദൻ,2-എം.കെ.പ്രതാപൻ,3-ഷൈനി ലാൽ,4-എ.എൻ.ജയപ്രകാശ്, 5-രജനി ബിജു, 6-സുബി പാപ്പച്ചൻ, 7-റസീന(സോജ),8-കെ.എൻ-രാധാചന്ദ്രൻ, 9-വിനീതാ അനിൽ, 10-ഗീതാ സോമൻ,11-ശശി മുള്ളൻ വാതുക്കൽ,12-ശ്രീദേവി ടോണി,13-ബി.ഹരിക്കുട്ടൻ.എൽ.ഡി.എഫ് -1-കെ.പ്രസന്നകുമാർ,2-കെ.സുരേഷ് കുമാർ, 3-ഷീജ അനിൽ കുമാർ (എൽ.ഡി.എഫ് (സ്വ.) 4-ഡി.ബിനു,5-രമാ രതീഷ്, 6-അനില (സി.പി.ഐ) പിങ്കി ശ്രീധർ, 8-വി.വിനോദ്,9-അനിതാ വിജയൻ,10-രജനി അശോകൻ,11-മംഗൾ സിംഗ്,12-എസ്.ശ്രീജ,13- പി.കെ.കവിരാജൻ(സി.പി.ഐ.സ്വ.).എൻ.ഡി.എ .1-കെ.ജി.സുഭാഷ്,2-രുക്കു രാജൻ,3-ഷീല പ്രസാദ്,4-വി.സി.സജി വട്ടമോടിയിൽ,5-ബേബി സുനിത,6-ഉഷാ സുരേഷ്,7-ബി.സുമംഗല,8-അശോക് കുമാർ തറ യിൽ,10-അഭിത രാജ്,11-കെ.ഓമനക്കുട്ടൻ,13-വിഷ്മുരാജ്.മെഴുവേലി ഉൾപ്പെടുന്ന ബ്ലോക്ക് വാർഡുകൾ-യു.ഡി.എഫ്-(മെഴുവേലി വാർഡ്-നേജോ മോൻ),(മൂലൂർ വാർഡ്-സിനി തങ്കപ്പൻ),എൽ.ഡി.എഫ്(മെഴുവേലി -ബി.എസ്.അനീഷ് മോൻ(മൂലൂർ-രജിതാ കുഞ്ഞുമോൻ)കുളനട ജില്ലാ ഡിവിഷൻ-യു.ഡി.എഫ്-ജി.രഘുനാഥ്,എൽ.ഡി.എഫ്-ആർ.അജയ കുമാർ,എൻ.ഡി.എ-അശോകൻ കുളനട.