ചെങ്ങന്നൂർ: എൽ.ഡി.എഫ് ചെങ്ങന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ എം.എൽ.എ ഉഘാടനം ചെയ്തു. പി.ആർ പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ്ജ്,
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, എം എച്ച് റഷീദ്, പി എം തോമസ്, കെ ആർ പ്രസന്നൻ ,ഉമ്മൻ ആലുംമൂട്ടിൽ, സാബു പി സാമവേൽ, ജോസ് പുതുവന, ഗിരീഷ് ഇലഞ്ഞിമേൽ, ടി.കെ ഇന്ദ്രജിത്ത്, ടിറ്റി എം വർഗ്ഗീസ്, വി.വി അജയൻ, യു.സുഭാഷ്, വി.ജി അജീഷ് എന്നിവർ സംസാരിച്ചു. എം.കെ മനോജ് സ്വാഗതവും ബി സുദീപ് നന്ദിയും പറഞ്ഞു.