ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്' ടെംപിൾ റോഡിനു സമീപമുള്ള റോഷൻ പ്ലാസ ബിൽഡിംഗിൽ ആരംഭിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എം.കെ മനോജ് അദ്ധ്യക്ഷനായി. അഡ്വ.സോജൻ വർഗീസ്, ടി.റ്റി എം.വർഗീസ്, വി.വി അജയൻ, യു.സുഭാഷ്, വി.ജി അജീഷ് എന്നിവർ സംസാരിച്ചു.