പത്തനംതിട്ട: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ നഗരസഭകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും റിബലുകൾ ശക്തമായി രംഗത്ത്.

പത്തനംതിട്ട നഗരസഭയിൽ പ്രധാന മൂന്ന് വാർഡുകളിലാണ് യു.ഡി.എഫിന് റിബലുകൾ ഉള്ളത്. രണ്ട് വാർഡുകളിൽ കോൺഗ്രസും കേരളകോൺഗ്രസും പരസ്പരം റിബലുകളായി.

30ാം വാർഡിൽ കോൺഗ്രസിന്റെ ഒൗദ്യോഗിക സ്ഥാനാർത്ഥി മുൻ കൗൺസിലർ സിന്ധു അനിലിന് റിബലായി പാർട്ടിയിലെ ഷംസിയ മത്സരിക്കുന്നു.

16ാം വാർഡിൽ കേരളകോൺഗ്രസിലെ ദീപു ഉമ്മന് റിബലായി കോൺഗ്രസിലെ മുൻ കൗൺസിലർ അരവിന്ദാക്ഷൻ നായരാണ് രംഗത്തുള്ളത്.

32ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആനി സജിക്ക് റിബലായി കേരളകോൺഗ്രസിലെ വർഗീസ് മത്സരിക്കുന്നു.