പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കേരളകോൺഗ്രസിലെ എബിൻ തോമസിന് റിബലായി കോൺഗ്രസ് റാന്നി ബ്ളോക്ക് കമ്മറ്റി മുൻ പ്രസിഡന്റ് ബെന്നി പുത്തൻപുരയ്ക്കൽ മത്സരരംഗത്ത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു നൽകിയ സീറ്റിൽ കോൺഗ്രസിന്റെ മുൻ നേതാവായ എബിൻ തോമസിനെ മത്സരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു. താൻ മത്സര രംഗത്ത് ഉറച്ചു നിൽക്കുയാണെന്ന് ബെന്നി പുത്തലപുരയ്ക്കൽ പാർട്ടി നേതൃത്വത്തെ അറിയിച്ചു.