കല്ലൂപ്പാറ: ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ 2020-2021 അദ്ധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്/ഫിസിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ താത്ക്കാലികമായി നിയമിക്കുന്നു.55% മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസയോഗ്യത, നെറ്റ് അഭികാമ്യം. താത്പര്യമുളളവർ
അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 12ന് രാവിലെ 10ന് കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് Web:cek.ac.in. ,ഫോൺ: 0469 2678983.