24-fired-board
തീപിടിച്ച് കത്തിപ്പോയ ഇലക്ഷൻ പ്രചരണ ബോർഡ്

ചെങ്ങന്നൂർ: സാമൂഹ്യ വിരുദ്ധർ ഇലക്ഷൻ പ്രചരണ ബോർഡിനും അടുത്തുള്ള വീടിന്റെ കർട്ടനും തീയിട്ടതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ ഒന്നരയോടെ അങ്ങാടിക്കൽ സെന്റ് ആനീസ് സ്‌കൂളിന് സമീപം കേണൽ എ.കെ.ഐ ജോർജിന്റെ വീട്ടിലെ ജനലിലാണ് തീ പടർന്നത്. ജനലിൽ പിടിപ്പിച്ചിരുന്ന നെറ്റും കർട്ടനും പൂർണമായും കത്തിനശിച്ചു.വീട്ടുകാർ തീ അണച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയും രാത്രിയിൽ തന്നെ എസ്.ഐ ശശികുമാറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും ചെയ്തു. മുറ്റത്തു കൂടി ആരോ ഓടിപ്പോകുന്ന ശബ്ദം കേട്ടതായി വീട്ടുടമ പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ 15-ാം വാർഡ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡും കത്തിച്ചതായി പരാതിയുണ്ട്.