തിരുവല്ല: എം.സി റോഡിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് വെസ്റ്റ് ഓതറ മുള്ളിപ്പാറ കോളനിയിൽ പനയ്ക്കശേരിൽ വീട്ടിൽ നളിനി (78) മരിച്ചു.കാൽ നടയാത്രക്കാരിയായ തലയാർ മംഗലശ്ശേരിൽ വീട്ടിൽ പത്മിനി (60)ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കുറ്റൂർ ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ തിരുവല്ല ഭാഗത്ത് നിന്ന് എത്തിയ ബൊലേറോ കാർ നളിനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നളിനിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നളിനി അവിവാഹിതയാണ്. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.