പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 24 മുതൽ 30 വരെ നടക്കും.126-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെയും 78ാം നമ്പർ വനിതാസമാജത്തിന്റെയും നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് യജ്ഞം . കിടങ്ങന്നൂർ സന്ദീപ് പോറ്റിയാണ് യജ്ഞഹോതാവ്.
വാസുദേവക്കുറുപ്പ് തോട്ടക്കോണം, ജ്യോതിഷ്‌കുമാർ മുളമ്പുഴ, ശിവൻകുട്ടി നൂറനാട് എന്നിവരാണ് പാരായണക്കാർ.