ele

യു.ഡി.എഫ്
ബിന്ദു ജെ. വൈക്കത്തുശ്ശേരി (കേരള കോൺഗ്രസ് ജോസഫ്)
കന്നിയങ്കം. നിരണം മാർത്തോമൻ വിദ്യാപീഠം സ്‌കൂൾ അദ്ധ്യാപിക, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ഓർത്തഡോക്‌സ് സഭയിലെ ആത്മീയ സംഘടനകൾക്ക് നേതൃത്വം നൽകുന്നു., സൺഡേസ്‌കൂൾ അദ്ധ്യാപികയാണ്. ഭർത്താവ്: ജിജു വൈക്കത്തുശ്ശേരി മാദ്ധ്യമപ്രവർത്തകനാണ്. മക്കൾ: ക്രിസ്റ്റി (പത്താം ക്ലാസ് വിദ്യാർത്ഥി), ഇവാൻ (അഞ്ചാംക്ലാസ് വിദ്യാർത്ഥി)

എൽ.ഡി.എഫ്
ഡാലിയ സുരേഷ്
(കേരള കോൺഗ്രസ് ജോസ് വിഭാഗം)
കന്നിയങ്കം. പുളിക്കീഴ് ഡിവിഷനിലെ ആദ്യ ജില്ലാപഞ്ചായത്ത് അംഗം കോൺഗ്രസിലെ നിരണം തോമസിന്റെ മകന്റെ ഭാര്യയാണ് . ഗൾഫിലടക്കം നഴ്‌സിംഗ് ട്യൂട്ടറായി ജോലി ചെയ്തു. സൺഡേ സ്‌കൂൾ അദ്ധ്യാപികയാണ്. കടപ്ര- മാന്നാർ പനയ്ക്കാമറ്റത്ത് പുത്തൻപുരയിൽ കുടുംബാംഗമാണ്.
ഭർത്താവ്: സുരേഷ് തോമസ് (കടപ്ര പഞ്ചായത്ത് മുൻ മെമ്പർ)
മക്കൾ: ക്രിസ്റ്റിന അഞ്ചാം ക്ളാസ്‌ വിദ്യാർത്ഥിനി), ക്രിസ് (ഒന്നാംക്ലാസ് വിദ്യാർത്ഥി)

എൻ.ഡി.എ
മീനു രാജേഷ്

(ബി.ഡി.ജെ.എസ്)
കന്നിയങ്കം. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘം വൈസ് ചെയർപേഴ്‌സൺ, പെരിങ്ങര ശാഖാ കമ്മിറ്റിയംഗം, തയ്യൽ തൊഴിലാളി യൂണിയൻ സെക്രട്ടറി, രവിവാര പാഠശാല ഇൻസ്ട്രക്ടർ, പ്രാർത്ഥനാ ഗ്രൂപ്പ്, അയൽക്കൂട്ടം, കുടുംബയൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പെരിങ്ങര മൂപ്പുവിരുത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: രാജേഷ് എം.ജി ബിസിനസ് ചെയ്യുന്നു. മക്കൾ: നന്ദു (പ്ലസ് വൺ വിദ്യാർത്ഥി), അമൃത (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.)