പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം മുണ്ടുകോട്ടയ്ക്കൽ ശാരദാമഠത്തിന്റെ പ്രാർത്ഥനാലയത്തിൽ വച്ച് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താനുളള തീരുമാനം പിൻവലിക്കണമെന്നും തിരഞ്ഞെടുപ്പ് ശാഖ വക സ്‌കൂളിലേക്ക് മാറ്റണമെന്നും ശാഖാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത് പ്രാർത്ഥനാലയത്തിലാണ്. ക്ഷേത്രാചാരപരമായ ചടങ്ങുകൾ നടക്കുന്നത് ഇവിടെയാണ്.