പത്തനംതിട്ട: നാളത്തെ പൊതുപണിമുടക്കിൽ കെ.എ.ടി.എ പങ്കെടുക്കില്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പ്രവർത്തനങ്ങളിൽ ഇരട്ട സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി എ.വി. ഇന്ദു ലാൽ, പി.ആർ.അനിൽകുമാർ, ബി.ശ്രീപ്രകാശ്, ഷാനു ഫിലിപ്പ്, എം.എ.സാജിദ്, അലക്‌സ്, അജിത, ജോൺ റാൽബിൻ, അരുൺകുമാർ ബാവ എന്നിവർ സംസാരിച്ചു.