cc

പത്തനംതിട്ട: ഫോട്ടോഷൂട്ടിലൂടെ താരമായ സ്ഥാനാർത്ഥിയാണ് വിബിത ബാബു.ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡി വിഷനിലെ യു.‌ഡി.എഫ് സ്ഥാനാർത്ഥിയായ വിബിതയുടെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.സ്ഥാനാർത്ഥികളുടെ പതിവ് വേഷത്തിൽ വിന്ന് വ്യത്യസ്തമായി ഗ്ളാമറോടെയാണ് വിബിത ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ലുങ്കിയും ഷർട്ടും ധരിച്ചു വരെ ഫോട്ടോയുണ്ട്. ഇൗ പുതുമ ജനം ഏറ്റെടുക്കുകയും ചെയ്തു. ഫോട്ടോകൾക്ക് ലഭിച്ചത് വൻ പ്രചാരം.

നല്ലതും മോശവുമായ നിരവധി കമന്റുകളുമുണ്ടായി. എന്നാൽ ഇതൊന്നും വിബിതയെന്ന ക്രിമിനൽ അഡ്വക്കേറ്റ് ശ്രദ്ധിക്കാറേയില്ല. കുന്നന്താനം മുല്ലയ്ക്കൽ വീട്ടിൽ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകളാണ്. ഭർത്താവ് ബിനു ജി. നായർ. മകൻ : വേദ് ബിനു. തിരുവല്ല ബാർ അസോസിയേഷൻ ജോ. സെക്രട്ടറിയാണ്.


" ഇപ്പോൾ കഴിയുന്നത്ര ജനങ്ങളിലേക്കെത്താനുള്ള ശ്രമമാണ്. മോശം കമന്റ് ഇടുന്നവർ അത് മാത്രേ ഇടു. അതിനപ്പുറം അവർക്കറിയില്ല. അതിൽ കാര്യമൊന്നുമില്ല. ഇതൊന്നും നമ്മളെ ബാധിക്കില്ല. . ഇത് എന്റെ നാടാണ്. ഇവിടെ എന്നെ അറിയാവുന്നവരാണ് എല്ലാവരും. ജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ആദ്യമായാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. മുൻ പാരമ്പര്യം ഒന്നുമില്ല. ഇത് ശരിക്കും മനോഹരമായ നിമിഷമാണ്. ഇത്രയധികം പ്രാതിനിധ്യം സോഷ്യൽ മീഡിയയിലടക്കം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. എനിക്ക് ഉചിതമായ രീതിയിലാണ് വസ്ത്രങ്ങൾ ധരിക്കുക. സാരിയാണ് ഇഷ്ടവേഷം." - വിബിത പറയുന്നു