കുറിയന്നൂർ: ഇടതു മുന്നണി പഞ്ചായത്ത് കൺവെൻഷൻ ഇന്ന് രാവിലെ 10.30 ന് തോണിപ്പുഴ വൈഎംസിഎ ലൈബ്രറി ഹാളിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് എൽഡിഎഫ് കോഴഞ്ചേരി ഡിവിഷൻ സ്ഥാനാർത്ഥി സാറാ തോമസിന്റെ പഞ്ചായത്ത് തല പ്രചാരണത്തിന് ഇന്ന് തുടക്കമാകും.