സ്‌പോട്ട് അഡ്മിഷൻ
മെഴുവേലി ഇലവുംതിട്ട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗവ.ഐ.ടി.ഐ (വനിത) യിൽ എൻ.സി.വി.ടി സ്‌കീം പ്രകാരം ആരംഭിച്ച ഫാഷൻ ഡിസൈൻ ടെക്‌നോളജി (ഒരു വർഷം) ട്രേഡിൽ ഒഴിവുളള ഏതാനും സീറ്റിലേക്ക് ഈ മാസം 23 മുതൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അപേക്ഷകർ എസ്.എസ്.എൽ.സി വിജയിച്ച സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐ യിൽ ഹാജരാകണം. ഫോൺ : 0468 2259952, 9446113670, 9447139847.
പഞ്ചായത്ത് ഗൈഡ്
തദ്ദേശകം 2021 (പഞ്ചായത്ത് ഗൈഡ് 2021) പൊതുജനങ്ങൾക്ക് ആവശ്യമുളള പക്ഷം പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന ദേശസാൽകൃത ബാങ്കിന്റെ ഡി.ഡി (ഗൈഡ് ഒന്നിന് 300 രൂപ ഈ മാസം 30 ന് മുൻപ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളിലോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ എത്തിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ അടൂരുളള നോളജ് സെന്ററിൽ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ അംഗീകരിച്ച ഡി.സി.എ (ആറ് മാസം), വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി (മൂന്ന് മാസം) എന്നീ കോഴിസുകളിലേക്ക് അപേക്ഷിക്കാം. കൂടാതെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റവർക്ക് മെയിന്റനൻസ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് എന്ന അഡ്വാൻസ്ഡ് കോഴ്‌സിലേക്കും അപേക്ഷിക്കാം. ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് 25 ശതമാനം ഫീസ് ഇളവ് നേടാം. അഡ്മിഷൻ നേടുന്നതിനായി 9526229998, 8547632016 എന്നീ ഫോൺ നമ്പറുകളിലോ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇ പാസ് ബിൽഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂർ എന്ന വിലാസത്തിലോ ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ മല്ലപ്പളളി നോളജ് സെന്ററിൽ നടത്തിവരുന്ന ഒരു വർഷ ദൈർഘ്യമുളള ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിഗ്രി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ അഞ്ച്. വിശദ വിവരങ്ങൾക്ക് ksg.keltron.in . ഫോൺ: 0469 2785525, 8078140525.
.