25-chittayam
ഇടതുപക്ഷ ജനാധിപത്യ മുന്നണി പന്തളം നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചിറ്റയം ഗോപകുമാർ എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു

പന്തളം:കിഫ്ബി പദ്ധതികളെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന കോൺഗ്രസ് - ബി.ജെ.പി സഖ്യത്തെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് പന്തളം നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി പി ഐ അടൂർ മണ്ഡലം കമ്മറ്റി അംഗം ആർ ജയൻ അദ്ധ്യക്ഷനായിരുന്നു. സി പി എം ഏരിയ സെക്രട്ടറി ഇ. ഫസൽ, സി പി ഐ ലോക്കൽ സെക്രട്ടറി ആർ രാജേന്ദ്രൻ, സി പി ഐ മണ്ഡലം കമ്മറ്റി അംഗം പന്തളം മണിക്കുട്ടൻ, സി പി എം നേതാക്കളായ കെ.പി.ചന്ദ്രശേഖരക്കുറുപ്പ് , രാധാ രാമചന്ദ്രൻ, ബി പ്രദീപ്, അജിത്ത് ആർ പിള്ള തുടങ്ങിയവർ സംസാരിച്ചു. .