തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ യു,ഡി,എഫും എൽ.ഡി.എഫും എൻ.ഡി.എയും പ്രചാരണം ശക്തമാക്കി. യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന ബ്ലോക്ക് പഞ്ചായത്തിൽ ഒന്നര പതിറ്റാണ്ട് മുമ്പത്തെ വിജയം ആവർത്തിക്കാൻ എൽ.ഡി.എഫും അടിയുറച്ച പ്രചാരണവുമായി എൻ.ഡി.എയും ശക്തമായി രംഗത്തെത്തിയതോടെ തീപാറുന്ന ത്രികോണ മത്സരത്തിന് കളമൊരുങ്ങി. സ്ഥാനാർത്ഥികൾ-.
ചാത്തങ്കരി ഡിവിഷൻ: അരുന്ധതി അശോക് (യു.ഡി.എഫ്), രാധാമണി മോഹൻദാസ് (എൽ.ഡി.എഫ്), സോമ അനിൽ (എൻ.ഡി.എ).
മേപ്രാൽ: രാജേഷ് ചാത്തങ്കരി (യു.ഡി.എഫ്), സോമൻ താമരച്ചാലിൽ (എൽ.ഡി.എഫ്), ടി.ജി. ശിവദാസൻ (എൻ.ഡി.എ).
നെടുമ്പ്രം: വി.ആർ. രാജേഷ് (യു.ഡി.എഫ്), ബിനിൽകുമാർ (എൽ.ഡി.എഫ്), രാജ് പ്രകാശ് (എൻ.ഡി.എ).
കാരയ്ക്കൽ: ആനി മിനി ചെറിയാൻ (യു.ഡി.എഫ്), അനു സി.കെ (എൽ.ഡി.എഫ്), ആശാദേവി (എൻ.ഡി.എ).
പുളിക്കീഴ്: ആനി തോമസ് (യു.ഡി.എഫ്), ചന്ദ്രലേഖ (എൽ.ഡി.എഫ്), പ്രിയഭാനു (എൻ.ഡി.എ).
കുറ്റൂർ: അന്നമ്മ എബ്രഹാം (യു.ഡി.എഫ്), ജയ (എൽ.ഡി.എഫ്), രാജലക്ഷ്മി കെ.എസ് (എൻ.ഡി.എ)
ഓതറ: ജിനു തോമ്പുംകുഴി (യു.ഡി.എഫ്), സിബി സാം തോട്ടത്തിൽ (എൽ.ഡി.എഫ്), മോഹനൻ വി.പി (എൻ.ഡി.എ).
പരുമല: ലിജി ആർ. പണിക്കർ (യു.ഡി.എഫ്), ജി. ശ്രീരേഖ (എൽ.ഡി.എഫ്), ശാലിനികുമാരി (എൻ.ഡി.എ).
കടപ്ര: സുജാ മോഹൻ (യു.ഡി.എഫ്), അഡ്വ.വി.ജി നൈനാൻ (എൽ.ഡി.എഫ്), സുധ ടി.എസ് (എൻ.ഡി.എ).
കണ്ണശ: വത്സലാ തോമസ് (യു.ഡി.എഫ്), മറിയാമ്മ (എൽ.ഡി.എഫ്), രാജലക്ഷ്മി (എൻ.ഡി.എ).
കൊമ്പങ്കേരി: വി.കെ. മധു (യു.ഡി.എഫ്), എം.ജെ അച്ചൻകുഞ്ഞ് (എൽ.ഡി.എഫ്), വാസുദേവൻ (എൻ.ഡി.എ).
വെൺപാല: വിശാഖ് വെൺപാല (യു.ഡി.എഫ്), സജി അലക്സ് (എൽ.ഡി.എഫ്), അഭികുമാർ (എൻ.ഡി.എ).
നിരണം: രാജു പുളിമ്പള്ളിൽ (യു.ഡി.എഫ്), രാജേഷ് തോമസ് (എൽ.ഡി.എഫ്), ശ്രീകല രാജേന്ദ്രൻ (എൻ.ഡി.എ).