 
കുടശനാട്: പഴകുളം ഗവ. എൽ. പി. എസ്. റിട്ട. അദ്ധ്യാപകൻ മുക്കത്തയ്യത്ത് എം. സി. പാപ്പച്ചൻ (82) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ഡോ. മാത്യൂസ് മാർ തീമോത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഇടവക ട്രസ്റ്റി, സെക്രട്ടറി, സെന്റ് സ്റ്റീഫൻസ് സീനിയർ സെക്കന്ററി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. അദ്ധ്യാപിക കലഞ്ഞൂർ കൊച്ചുവിളയിൽ വി. കുഞ്ഞൂഞ്ഞമ്മ. മക്കൾ: ഷിബു, ഷിനു, ഷിജു. മരുമക്കൾ: ദീപ, അനിത, ഷോബി.