യു.ഡി.എഫ്
അനീഷ് വരിക്കണ്ണാമല (കോൺഗ്രസ്) - നിലവിൽ കെ.പി.സി.സി സെക്രട്ടറി.
കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി.
പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം. തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ അംഗം. ഗാന്ധിസേവാഗ്രാം ചെയർമാനാണ്. പുല്ലാട് ശാരദാസദനത്തിൽ താമസം. ഭാര്യ അഞ്ജലി ചന്ദ്രൻ. മക്കൾ അഭിനന്ദ്, അഭിമന്യു.
എൽ.ഡി.എഫ്
ജിജി മാത്യു (സി.പി.എം) - സി.പി.എം ഇരവിപേരൂർ ഏരിയ കമ്മറ്റിയംഗം, കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗം, പുറമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, പുറമറ്റം പാടശേഖര സമിതി പ്രസിഡന്റ്, കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ഇരവിപേരൂർ കാരുണ്യ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി, പുറമറ്റം കഴിയുഴത്തിൽ കുടുംബാംഗമാണ്.
ഭാര്യ -ലയ പി.ചാക്കോ. മക്കൾ: വിവേക്, സ്വരൂപ്, വിശ്വാസ്.
എൻ.ഡി.എ
അജയകുമാർ വല്യുഴത്തിൽ
(ബി.ജെ.പി)
കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് അംഗവും കർഷക മോർച്ച ജില്ലാ പ്രസിഡന്റുമാണ്.
അമൃതധാര ഗോശാല ഉടമ. തെള്ളിയൂർ കൃഷി വിജ്ഞാനകേന്ദ്രം സയന്റിഫിക് റിസർച്ച് സമിതി അംഗം.
ആറൻമുള ഹെറിറ്റേജ് ട്രസ്റ്റ് ട്രസ്റ്റി. വിജയാനന്ദ വിദ്യാപീഠം സ്കൂൾ മാനേജർ.
പുല്ലാട് കുറവൻകുഴി വല്യുഴത്തിൽ കുടുംബാംഗമാണ്.
അമ്പിളിയാണ് ഭാര്യ. മക്കൾ ലക്ഷ്മി, പാർവതി, അർജുൻ.