പത്തനംതിട്ട. ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രെയിഡ് യൂണിയൻ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. യോഗം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ജെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ഗിരീഷ് കെ.എസ്.ആർ.ടി.സി, എസ്.മീരസാഹിബ്, സുമേഷ്‌ ഐശ്വര്യ,രാജേന്ദ്രൻ,എം.ജെ രവി,ഇ.കെ ബേബി,എ.ഗോകുലേന്ദ്രൻ,മനാഫ് എന്നിവർ സംസാരിച്ചു.