പത്തനംതിട്ട : കുമ്പഴ ഹരിതശ്രീ ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ രണ്ട് ഏക്കർസ്ഥലത്ത് സമ്മിശ്രവിളകൾ കൃഷി ചെയ്തിരുന്നത് കാട്ടുപന്നികൾ വന്ന് നശിപ്പിച്ചതായി പരാതി. ഒരുലക്ഷം രൂപയിലധികം നഷ്ടം വന്നിട്ടുണ്ടെങ്കിലും കൃഷി ഓഫീസർ 7448 രൂപയുടെ കൃഷി നാശം മാത്രമാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇപ്പോൾ ഒന്നര ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന് സംരക്ഷണം കിട്ടാൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ക്ലബിന്റെ നേതൃത്വത്തിൽ കർഷകർക്കാവശ്യമായ ട്രെയിനിംഗും മറ്റ് നടപടികളും സംഘടിപ്പിക്കും.