പത്തനംതിട്ട : കുമ്പഴ ഹരിതശ്രീ ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ജീവനോപാധികളായ പക്ഷി മൃഗാധികളുടെ സംരക്ഷണത്തെക്കുറിച്ചും കാർഷിക വിഭവങ്ങളുടെ കൃഷിയെക്കുറിച്ചും ക്ലാസുകൾ നടത്തും. സ്വന്തം ഭൂമിയിൽ റബർ ടാപ്പിംഗ് ചെയ്യാൻ തയാറുള്ളവർക്ക് റബർ ബോർഡിന്റെ നേതൃത്വത്തിൽ ടാപ്പിംഗ് പരിശീലനം ഉണ്ടാകും. അക്വപോണിക്ക് (മത്സ്യം വളർത്തൽ, പച്ചക്കറി കൃഷി) കൃഷി സമ്പ്രദായത്തെക്കുറിച്ച് ക്ലാസ് എന്നിവയ്ക്കെല്ലാം താൽപര്യമുള്ളവർക്ക് ക്ലബിൽ രജിസ്റ്റർ ചെയ്യാം. പന്തളം,കടയ്ക്കാട്,കൃഷി വിജ്ഞാന കേന്ദ്രത്തിൽ ട്രെയിംനിംഗ് പ്രോഗ്രാം ഉണ്ടായിരിക്കും. തേനീച്ച വളർത്തലിനെക്കുറിച്ചും ക്ലാസ് ഉണ്ടാകും. കൃഷി നാശത്തിന് പ്രതിഫലമായുള്ള തുക രജിസ്റ്റർ ചെയ്തവരുടെ അക്കൗണ്ടുകളിൽ വരും.