കുന്നന്താനം: പ്രീതാ ഭവനിൽ (നെടുമണ്ണിൽ) പരേതനായ കെ.പി. രാമകൃഷ്ണ പിളളയുടെ ഭാര്യ ഗൗരിയമ്മ (93) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.കെ. രാമചന്ദ്രൻ നായർ (റിട്ട. ഫ്‌ളൈയിങ് ഓഫീസർ), സോമനാഥൻ നായർ, രാധാമണി, രത്‌നമ്മ ശശിധരൻ പിളള (മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മരുക്കൾ: രാധാമണി നായർ, ഷൈലജാ നായർ, ശ്രീകുമാരൻ നായർ (റിട്ട. സുബേദാർ മേജർ), എം.പി. ശശിധരൻ പിളള (മല്ലപ്പളളി എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ്). സഞ്ചയനം ഞായറാഴ്ച ഒൻപതിന്.