പത്തനംതിട്ട : പട്ടികജാതി പീഡന നിരോധന നിയമം അട്ടിമറിച്ച സർക്കാരിന് എതിരെയും പട്ടികജാതി പട്ടിക വർഗ സംവരണ മണ്ഡലങ്ങളിൽ നിന്നും വിജയിച്ച എം.എൽ.എ മാരുടെ വസതിക്കുമുമ്പിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ഓഫീസിനുമുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.പി.സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.സതീഷ് കുമാർ,സംഘടനാ സെക്രട്ടറി സി.അശോക് കുമാർ, ജില്ല ട്രഷറാർ പി.എൻ രഘൂത്തമൻ, ജില്ല സെക്രട്ടറി കെ. ശശിധരൻ,എ.കെ.മോഹൻദാസ്,മനോജ് കോഴഞ്ചേരി,എ.കെ. സനൽ കുമാർ,അനിൽ മാന്താനം,ഗോപകുമാർ അടൂർ എന്നിവർ പ്രസംഗിച്ചു.