പത്തനംതിട്ട : വിശ്വകർമ്മജരോട് സർക്കാരുകൾ കാട്ടുന്ന നീതി നിഷേധത്തിനെതിരെ വിശ്വകർമ്മ ഐക്യവേദി കളക്ടറേറ്റ് ധർണ നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എൻ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള വിശ്വകർമ്മ മഹാസഭ ജില്ലാ സെക്രട്ടറി പി. വിശ്വനാഥൻ ആചാരി ഉദ്ഘാടനം ചെയ്തു. എ. ആർ സുന്ദരേശൻ, എം.പി. മോഹൻദാസ്, എൻ. വെങ്കടാചലം, അനിൽ തിരുവല്ല, മനോജ് മുത്തൂർ, പ്രദീപ് മോഹൻ, രതീഷ് കുമാർ ,സന്തോഷ് കുമാർ, പ്രമോദ് തിരുവല്ല, പി.കെ. ഗോപാലകൃഷ്ണൻ, കെ.പി. ചന്ദ്രൻ, സി രാജഗോപാൽ, സുഭാഷ് മുത്തൂർ, തുടങ്ങിയവർ സംസാരിച്ചു.