റാന്നി: ഉതിമൂട്ടിൽ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നില്ലെന്ന് പരാതി. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന സംവിധാനമായിട്ടും സിലിണ്ടർ എത്തിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. റാന്നി ഇൻഡേൻ ഗ്യാസിന്റെ ഗാർഹിക ഉപഭോക്താക്കളാണ് വലയുന്നത്. അതേസമയം റാന്നി,വടശേരിക്കര, ഉതിമൂട് ഭാഗങ്ങളിലെ കടകളിൽ സിലിണ്ടർ എത്തിക്കുന്നുണ്ട്. ഇൻഡേൻ ഏജൻസിയിലെ ഓഫീസിലേക്ക് വിളിച്ചാൽ മിക്കവാറും ഫോൺ എടുക്കാറില്ല.