പത്തനംതിട്ട: തുരുത്തിക്കാട് ബി.എ.എം കോളേജ് സ്ഥാപകൻ റവ.ഡോ. ടി.സി ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാമ പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. ഗ്രാമങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയോ ശ്രദ്ധേയമായ സേവനം നൽകുകയോ ചെയ്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള എൻട്രികളാണ് പരിഗണിക്കുന്നത്. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ബയോഡേറ്റയും സേവനത്തിന്റെ വിശദ വിവരങ്ങളും ഡിസംബർ 15ന് മുൻപായി കൺവീനർ, റവ.ഡോ. ടി.സി. ജോർജ് പുരസ്കാരം, ബി.എ.എം കോളേജ് തുരുത്തിക്കാട്, പത്തനംതിട്ട 689597 എന്ന വിലാസത്തിൽ ലഭിക്കണം.