26-cgnr-veterenary
ചെങ്ങന്നൂർ മൃഗാശുപത്രി .

ചെങ്ങന്നൂർ: ജീവനക്കാരുടെ കുറവ് ചെങ്ങന്നൂർ മൃഗാശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയാണിത്. മിക്കപ്പോഴും നൂറിനടുത്ത് ആളുകൾ മൃഗങ്ങളുമായി എത്താറുണ്ട്. ഇതിന് ആനുപാതികമായ ജീവനക്കാരില്ല. ഒരു മൊബൈൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, രണ്ട് ഡോക്ടർ, 2 അറ്റൻഡർ, ഒരു സ്വീപ്പർ എന്നിവരാണുള്ളത്. . ഫാർമസിസ്റ്റില്ല. തിരക്കുള്ള സമയത്തും ശസ്ത്രക്രിയകൾ ഉള്ളപ്പോഴും അതിനു ശേഷം ഡോക്ടർ തന്നെയാണ് മരുന്ന് എടുത്തു നൽകുന്നത്. മൃഗങ്ങളെ പിടിക്കുന്നതിനും മറ്റും കുടുതൽ പേർ ഉണ്ടെങ്കിലേ കഴിയു. നിലവിലുള്ളവർ അധികജോലി ചെയ്താണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ചികിത്സ കഴിഞ്ഞ് ഒാഫീസ് കാര്യങ്ങൾക്ക് സമയം തികയുന്നില്ല,. നാല് ഡോക്ടർമാർ അത്യാവശ്യമാണ്.
മറ്റ് ആരോഗ്യ സ്ഥാപനങ്ങളിൽ എൻ ആർ എച്ച് എമ്മിലൂടെ ജീവനക്കാരെ നിയമിക്കുമെങ്കിലും മൃഗാശുപത്രികളിൽ ഇൗ സംവിധാനമില്ല.

സ്വാതന്ത്ര്യം കിട്ടിയ സമയത്തുള്ള അവസ്ഥയാണ് ഇപ്പോഴും മൃഗസംരക്ഷണ വകുപ്പ് തുടരുന്നത്. ഒരു കമ്പ്യൂട്ടർ പോലുമില്ല. ആലപ്പുഴ ജില്ലാ അതിർത്തിയായതിനാൽ പത്തനംതിട്ട ജില്ലയിൽ നിന്നു വരെ മൃഗങ്ങളുമായി ആളുകൾ ഇവിടെ എത്തുന്നുണ്ട്.

സംസ്ഥാനത്തെ ഏറ്റവും മികച്ച വെറ്ററിനറി ഡോക്ടർക്കുള്ള അവാർഡ് നേടിയ ഡോ: ദീപു ഫിലിപ്പ്, ഡോ: സജിൻ മാത്യു എന്നിവരാണ് ഇപ്പോഴുള്ളത്. കൂടുതൽ ജീവനക്കാരെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഒാഫീസർക്ക് വർഷങ്ങളായി പരാതി നൽകുന്നുണ്ടെങ്കിലും നടപടിയില്ല.
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് കഴിഞ്ഞ മാർച്ചിൽ മൃഗാശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുറച്ചുനാൾ ഒരു ഡോക്ടറുടെയും, അറ്റൻഡറർ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, പാർടൈം സ്വീപ്പർ എന്നിവരുടെയും സേവനം ലഭിച്ചിരുന്നു. പിന്നീട് ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ ഒഴികെയുള്ളവർ സ്ഥലംമാറിപ്പോയി.

--------

സ്ഥിതി ഇങ്ങനെ

ഒരു മൊബൈൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, രണ്ട് ഡോക്ടർ, 2 അറ്റൻഡർ, ഒരു സ്വീപ്പർ എന്നിവരാണുള്ളത്. . ഫാർമസിസ്റ്റില്ല. തിരക്കുള്ള സമയത്തും ശസ്ത്രക്രിയകൾ ഉള്ളപ്പോഴും അതിനു ശേഷം ഡോക്ടർ തന്നെയാണ് മരുന്ന് എടുത്തു നൽകുന്നത്.