പന്തളം: കേരളത്തിൽ നടക്കുന്ന തീവെട്ടിക്കൊള്ള ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പന്തളം മുകടിയിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന്റെ വികസനം അഴിമതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോ.ക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി ,യു.ഡി.എഫ്. നേതാക്കളായ പന്തളം സുധാകരൻ, ബാബു ജോർജ്, അഡ്വ.കെ.എസ്.ശിവകുമാർ ,എൻ.ജി.സുരേന്ദ്രൻ, അഡ്വ.കെ.പ്രതാപൻ, പഴകുളം മധു, തോപ്പിൽ ഗോപകുമാർ, ബി.നരേന്ദ്രനാഥ്, അഡ്വ:ഡി.എൻ ത്യദീപ് ,കെ.എൻ.അച്യുതൻ, ഫാ.ഡാനിയേൽ പുല്ലേലിൽ, കിരൺ കുരമ്പാല, മോഹൻകുമാർ, ഗീതാ ച ന്ദ്രൻ ,കുഞ്ഞുകുഞ്ഞ് ജോസഫ്, മാന്നാനത്ത് നന്ദകുമാർ, എം.ആർ.ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഹനീഫ്, മുഹമ്മദ് കാസിം, ഏ.കെ.അക്ബർ തുടങ്ങിയവർ പങ്കെടുത്തു.