പന്തളം: അഖില കേരള കുറവർ മഹാസഭ പൂഴിക്കാട് 307 ാം നമ്പർ ശാഖാ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കെ. എം. എസ്. സ്ഥാപക ആചാര്യൻ പി. സി. ആദിച്ചന്റെ 113-ാം മത് ജന്മദിനാഘോഷം നടന്നു. കരയോഗം പ്രസിഡന്റ് വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എസ്. പൊടിയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനിൽ, സി. കൊച്ചു ചെറുക്കൻ, ആർ. രവീന്ദ്രൻ, സി. ഗോപാലൻ, പി. കൃഷ്ണ, കിഷോർ, എന്നിവർ സംസാരിച്ചു.