ചിറ്റാർ: ചിറ്റാർ 86ൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. കിടങ്ങിൽ മുജീബ് റഹ്മാന്റെ വീട്ടിൽ നിന്നാണ് 10 അടി നീളവും മുന്നു വയസുമുള്ള പെൺവർഗത്തിൽപ്പെടുന്ന രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് ചിറ്റാർ ഫോറസ്റ്റ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. വെഞ്ഞാറമൂട്ടിൽ നിന്ന് വാവ സുരേഷിനെ വിളിച്ചു വരുത്തി ഉച്ചയ്ക്ക് രണ്ടോടെ പാമ്പിനെ പിടികൂടുകയുമായിരുന്നു. വാവ സുരേഷ് പിടികൂടുന്നു 201ാമത്തെ രാജവെമ്പാലയാണിത്. പാമ്പിനെ ഗ്രൂഡ്രിക്കൽ വനമേഖലയിൽ കൊണ്ടുവിട്ടു.