പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നടന്ന രാജ്യവ്യാപക പണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ് .ആർ.ടി. സി - സ്വകാര്യ ബസുകൾ ഒന്നും ഓടിയില്ല. ഗ്രാമീണ മേഖലയിലും നഗര പ്രദേശങ്ങളിലയും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ - സ്വകാര്യ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. നഗരകേന്ദ്രങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പത്തനംതിട്ട നഗരത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
സ്ഥാനാർത്ഥികൾക്ക് നല്ല ദിവസം
പത്തനംതിട്ട : പണിമുടക്കിൽ സ്ഥാനാർത്ഥികൾ തിരക്കിലായിരുന്നു. എല്ലാവരും വീട്ടിൽ ഇരുന്ന ദിവസം ഗൃഹസമ്പർക്ക പരിപാടികളുമായിസ്ഥാനാർത്ഥികൾ സജീവമായി. എല്ലാ കവലകളിലും പോസ്റ്ററുകളും ചുവരെഴുത്തുകളുമായി പ്രവർത്തകർ ഉണ്ടായിരുന്നു.