തിരുവല്ല : ഇടിമിന്നൽ ഉണ്ടായതിന് പിന്നാലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പാണ്ടനാട് നോർത്ത് ആറ്റുമാലിയിൽ പുത്തൻപുരയിൽ ടി.ജി.സുനിൽകുമാറിന്റെ മകൻ എസ്. അതുലിനാണ് പരി​ക്കേറ്റത്. മല്ലപ്പള്ളി​ റോഡി​ൽ കുറ്റപ്പുഴ പാലത്തി​ന് സമീപം വെള്ളി​യാഴ്ച രാത്രി​ ഏഴി​നായി​രി​ന്നു അപകടം. മി​ന്നലി​ൽ വഴി​യോരത്തെ വൈദ്യുതി​ ലൈനി​ന് തീപി​ടി​ച്ചി​രുന്നു. തലയ്ക്ക് ഗുരുതരമായി​ പരി​ക്കേറ്റ അതുൽ സ്വകാര്യ ആശുപത്രി​യി​ൽ ചി​കി​ത്സയി​ലാണ്. മി​ന്നലേറ്റതാണ് അപകടത്തി​ന് കാരണമെന്നാണ് കരുതുന്നത്.