പത്തനംതിട്ട : ഭരണഘടനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് ജില്ലാ ലീഗൽ അതോറിറ്റിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് നാഷണൽ സർവീസ് സ്‌കീമും മൗണ്ട് സീയോൻ കോളേജും സംയുക്തമായി സഹകരിച്ച് നവംബർ 26 ഭരണഘടനാദിനമായി ആചരിച്ചു. ജില്ലാ ജഡ്ജ് കെ.ആർ മധുകുമാർ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെക്കുറിച്ച് ക്ലാസ് നയിച്ച അഡ്വ.നവീൻ എം. ഈശോ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ജില്ലാ സബ്ജഡ്ജ് ബി.ആർ ബിൽക്കുൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൗമ്യ ജോസ്, പാരാലീഗൽ വൊളണ്ടീർ ശ്രീജ എന്നിവർ പ്രസംഗിച്ചു.