28-poster
യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ തീയിട്ടു നശിപ്പിച്ച നിലയിൽ

കുമ്പനാട്: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ പൂവത്തൂർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികൾ സാമൂഹിക വിരുദ്ധർ വ്യാപകമായി തീയിട്ടും കീറിയും നശിപ്പിച്ചതായി പരാതി. പൂവത്തൂർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി സുബിൻ നീറുംപ്ലാക്കലിന്റെ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹിക വിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്.നെല്ലിമല അക്വഡെറ്റ് പാലം ഭാഗത്ത് പതിച്ച പോസ്റ്ററുകളാണ് തീയിട്ടു നശിപ്പിച്ചത്. ചെമ്പശേരിപടി, കടപ്ര ഭാഗത്തുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിച്ച നിലയിലുമാണ്. ഇത്തരം പ്രവൃത്തികൾ ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.